Sunday, March 29, 2009

justice

ഒരു പാടു വാര്‍ത്തകള്‍ കാണാറുണ്ട് പത്രങ്ങളില്‍ ; വാര്‍ത്തകള്‍ ആകേണ്ടതും അല്ലാത്തതുമായി . ചിലവ വലിയ തലകെട്ടുകള്‍ നേടും ; ചിലവ തീരെ ചെറുതും . ഇപ്പൊ തിരഞ്ഞെടുപ്പ് കാലമായതു കൊണ്ടു പ്രത്യേകിച്ച് പ്രാധാന്യം കൊടുക്കേണ്ട പലതും അവഗനിക്കപെടുകയോ, ശ്രദ്ധിക്ക പെടാതിരിക്കുകയോ ചെയ്യുന്നു . വ്യക്തികള്‍ക്ക് വോട്ടവകാശം ഉള്ളതുപോലെ സമുധായങ്ങള്‍ക്കും ഉണ്ടെന്നു മനസിലാകുന്നത്‌ പത്രങ്ങളിലൂടെ തന്നെയാണല്ലോ? നമ്മുടെ രാജ്യം ഒരു മതത്തില്ലുള്ളവര്‍ക്ക് മാത്രമാനെന്നുള്ളതും അറിഞ്ഞതങ്ങനെയാണ് . ആര്‍ക്കു ആരെയും എന്തിന്റെ പേരിലും കൊല്ലമെന്നും പത്രങ്ങളില്‍ തന്നാണ് പരസ്യം വരുന്നതു. അതിനിടയില്‍ കേരളത്തിന്റെ പ്രമുഖ പത്രത്തിന്റെ ചരമ പേജില്‍ ഒരു വാര്‍ത്ത‍ കണ്ടു. ഈ കഴിഞ്ഞ ദിവസം തന്നെ. വളരെ പ്രാധാന്യത്തോടെ ഏറ്റവും താഴെയായി. .... പാമ്പ് കടിച്ചും മറ്റും മരിച്ചവരുടെ തുല്യ പ്രാധാന്യത്തില്‍ . ലാന്‍സ് നായിക് അനില്‍ കുമാര്‍ തീവ്ര വാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു . ശ്രീനഗറില്‍ മരിച്ചു വീണ ഒരു പാടു ജവാന്‍ മാരില്‍ ഒരാള്‍ ,വര്‍ഷങ്ങളായി എത്രയോ മണ്ടന്മാര്‍ അങ്ങനെ നമുക്കു വേണ്ടി മരിക്കുന്നു.... അതിര്‍ത്തിക്കു ഒരുപാടു ദൂരെ നാം സമാധാനമായി ഉറങ്ങാന്‍ വര്‍ഷങ്ങളായി അവരുടെ കുടുംബങ്ങള്‍ എന്തെല്ലാം സഹിക്കുന്നു . എത്രനാള്‍ ഉറക്കം പോലുമില്ലാതെ പ്രാര്‍ത്ഥനയോടെ ഇരിക്കുന്നു. ഒന്നില്‍ നിന്നും മറ്റൊരു ആപതിലേക്ക് അവര്‍ നടന്നടുക്കുന്നത് കണ്ടു കൊണ്ടു. ഒരിക്കല്‍ രക്ഷപെടല്‍ അവര്ക്കു നീട്ടികൊടുക്കുന്നത് മാസങ്ങളുടെ ആയുസ്സ് മാത്രമാകും.

ഇതേ അനില്‍ കുമാറിന്റെ പേരു നാം മറന്നു പോയിരിക്കും അല്ലെങ്കില്‍ കേട്ടിട്ട് പോലുമുണ്ടാകില്ല . മുംബൈ ആക്രമണം നാമെല്ലാം ഒരുപാടു ആഖോഷിച്ചതല്ലേ? എത്ര നാള്‍ തല്‍സമയ സംപ്രേഷണം കണ്ടു നമ്മുടെ രാജ്യ ഭക്തി പൊടിതട്ടിയെടുത്തു . അന്നത്തെ വീര ഭടന്മാരെ ഒരു ദിവസം കൊണ്ടു മറന്നു . പോട്ടെ സാരമില്ല . മറവി നമ്മുടെ സ്വഭാവമാണ്. ഈ മരിച്ച അനില്‍ കുമാറും അന്നത്തെ ആ കമാന്‍ഡോ നടപടികളില്‍ അംഗമായിരുന്നു . ഇപ്പൊ മാസങ്ങളുടെ ഇടവേളയില്‍ രാജ്യത്തിന്റെ വേറൊരു ഭാഗത്ത് ജീവന്‍ നഷ്ടപ്പെട്ട് ആരും ശ്രദ്ധിക്കാത്ത ഒരു വാര്‍ത്തയായി.
ഇവരൊക്കെ എന്തിനാ ഇങ്ങനെ സ്വന്തം ജീവന്‍ കളഞ്ഞു നമ്മെ രക്ഷിക്കുന്നത്. എന്തായാലും പരസ്പരം കൊല്ലാന്‍ നാം തീരുമാനിച്ചു കഴിഞ്ഞു . അതില്‍ നിന്നും മുതലെടുക്കാന്‍ വേറെ പലരും. ഇതിനൊക്കെ ഇടയ്ക്ക് പലരോടും നീതി കാണിക്കാന്‍ ആകില്ലലോ ?

2 comments:

Prajeshsen said...

kollam varikal vakkukal ellam nannayirikkunnu

Priya said...

hello da u remember me