Thursday, March 19, 2009

...............

ഓരോ പ്രായത്തില്‍ ഓരോ വിഷയങ്ങളാകും മനസ്സില്‍ ....... അതോര്‍ത്താല്‍ ഇപ്പൊ മരണത്തെ കുറിച്ചു ആലോചിക്കേണ്ട സമയമായിട്ടുണ്ടാകുമോ എനിക്ക് ? അറിയില്ല പക്ഷെ എഴുതാന്‍ തോന്നുന്നത് മരണത്തെ കുറിച്ചു മാത്രമാണ് .... മരണവും നമ്മളും ഒരേ ദൂരത്തില്‍ സഞ്ചരിക്കുകയാണ് എന്ന ധൈര്യതിലാകും ചിലപ്പോള്‍ ....... പക്ഷെ നമുക്കു നമ്മുടെ ജീവിതത്തെ പറ്റി വിഷമിച്ചാല്‍ മതിയല്ലോ , നാം സ്വാര്‍ഥന്‍ മാരല്ലാത്തത് മരണത്തെ കുറിച്ചു മാത്രമാണല്ലോ ? മറ്റുള്ളവരെ കുറിച്ചു ആലോചിക്കാനാണ് അപ്പൊ മാത്രം നാം ഇഷ്ടപെടുക . പക്ഷെ മരണത്തിന്റെ മുന്നില്‍ നിന്നു ആരെങ്കിലും ഒരു ദിവസം കൂടി ചോദിച്ചാല്‍ എന്താണ് ചെയ്യുക നാം . നമ്മുടെ ആയുസ്സ് മുഴുവന്‍ കൊടുക്കാന്‍ കഴിഞ്ഞെന്കില്‍ എന്ന് ആഗ്രഹിക്കാതിരിക്കാന്‍ കഴിയുന്നില്ല .മരണത്തിന്റെ മുഖം അത്രയടുത്തു കണ്ടാല്‍ പേടിക്കതിരിക്കാന്‍ കഴിയുമോ? ശരിയാണ് മരണത്തില്‍ മാത്രം നാം സ്വാര്‍ത്ഥന്‍ മാരല്ല ? ചുരുങ്ങിയത് മരണം തൊട്ടുമുന്നില്‍ നില്ക്കുന്ന നിമിഷമെന്കിലും .... അത് ആരുടേത് തന്നെയായാലും ............

1 comment:

sawan said...

death is a fantasy to you and i. a fantasy about which we have only heard of. what makes us selfish in front of death? is it the fear we have for the word "death" or is it the fear of loosing our comfort zone and being some one which we could only imagine? its an interesting topic and quite dark too :) maybe u shud think more of life now :)u take care :)