Saturday, February 14, 2009

സ്വപ്നം

ഒരു സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലെവിടെയോ കൊളുത്തിനില്‍ക്കുകയാണോ മനസ്സ്. ഒന്നും സംഭവിക്കാത്തത് പോലെ , എല്ലാം ഒരു കനവു പോലെ, എവിടെയാണെന്നു പോലുമറിയാതെ ..... എത്രനാള്‍ ഇനിയും ഇതു പോലെ ഉണര്‍വും നിദ്രയും വേര്തിരിച്ചറിയാനാകാതെ... സങ്കല്പങ്ങളില്‍ ജീവിക്കുക ഒരു തെറ്റല്ല , പക്ഷെ അതൊരുപാട് നഷ്ടങ്ങള്‍ മാത്രമാകും ബാക്കി വെച്ചു പോകുന്നത് . നഷ്ടപെടുത്താന്‍ വേണ്ടി മാത്രം ഒരു ജീവിതത്തിന്റെ ആവശ്യമില്ലലോ? സ്വപ്നത്തിനും ജീവിതതിനുമിടയ്ക്കൊരു മതില്‍ വേണം, വളരെ പെട്ടെന്ന് മറികടക്കാവുന്ന ഒന്ന്‍.

2 comments:

vinod said...

Enthappo enganeyokke chinthinkkaan....

വരവൂരാൻ said...

എത്രനാള്‍ ഇനിയും ഇതു പോലെ ഉണര്‍വും നിദ്രയും വേര്തിരിച്ചറിയാനാകാതെ... സങ്കല്പങ്ങളില്‍ ജീവിക്കുക ഒരു തെറ്റല്ല , പക്ഷെ അതൊരുപാട് നഷ്ടങ്ങള്‍ മാത്രമാകും ബാക്കി വെച്ചു പോകുന്നത് . നഷ്ടപെടുത്താന്‍ വേണ്ടി മാത്രം ഒരു ജീവിതത്തിന്റെ ആവശ്യമില്ലലോ?
ഇത്‌ ഒരു കരുത്താർന്ന ചിന്ത തന്നെ