Sunday, June 15, 2008

അകലം

ഒഴുകുന്നു കാളിന്ദി വീണ്ടും രാധതന്‍ മനസ്സില്‍ നിന്നേതോ ,
വിദൂരങ്ങളില്‍ പൊഴിയും നിലാപൂക്കള്‍ തേടി .
ഗോകുലം കൂടി മറന്നു തുടങ്ങി ഗോവര്‍ധനനെ ;
മറക്കാതെ പോയതൊരു നീലകടമ്പും ,
അതിന്‍ ചോട്ടില്‍ ആരെയോ കാത്തിരിക്കും
മൂടുപടമണിഞ്ഞൊരു കന്യയും മാത്രം .
ആഴലാര്‍നോരോടകുഴലിന്റെ ഈണമുള്ളില്‍് തെളിയുമ്പോള്‍ അവളോര്‍ത്തു
യാത്ര ചോദിക്കാതെ പോയ നിന്‍ പാദങ്ങള്‍ തന്‍ മൃദു സ്വനം .
സ്വപ്നങ്ങള്‍ ഓര്‍മതന്‍ വിരല്‍ തൊട്ടാരോ ആര്ദ്രമാക്കിയതുപോലെ ….
മിഴിനീരിലാകെ പടര്‍ന്ന അഞ്ജനമാരോ കരം നീര്‍ത്തി മായ്ക്കും പോലെ …
വീണ്ടും ആരോ .....
ഭാസുരികള്‍ ഉണരുന്ന യാമത്തില്‍ ശാന്തമായേതൊ തെന്നലണയുന്നു ,
എന്‍ മനസ്സില്‍ ഇടം തിരയുന്നു ……

അന്ഗുലീയങ്ങള്‍ വിറയാര്‍ന്നു പോകുമ്പൊള്‍ ,
പൊടിയുന്ന സ്വേധകണം നെറ്റിയിലെ കുന്കുമ ചാര്‍ത്ത് മായ്ക്കുമ്പോള്‍ ,
ഓര്‍ക്കാതെയിരുന്നില്ല നിന്നെയൊരു മാത്ര പോലും .
എന്നിട്ടുമെന്തേ മനസ്സില്‍ നിന്നും നിന്‍
മുഖം കൂടി മാഞ്ഞു പോയ് …….
നിദ്രയകന്ന രാവുകളില്‍ നിലാവിന്‍ മന്ദാരം തേടിയലയുംപോഴും ;
കാളിന്ദി ഒരുനാളും പിന്നിലെക്കൊഴുകില്ലെന്നരിയുംപോഴും ;
വെറുതെ കൊതിക്കുന്നു ഒരു മോഹ വേണുവിന്‍ മധു മന്ത്രണം ……
തിരികെ വരുമെന്ന് വാക്കു പറയാതിരുന്നിട്ടും ,
എന്നും നയനങ്ങള്‍ തിരയുന്നു നീ പിന്നിട്ട വഴികള്‍ .
ആകാശവും ഭൂമിയും വേര്‍പിരിയുന്ന ദിക്കിലും
കണ്ടില്ല ഞാന്‍ നിന്‍ കഴലിന്‍ നയന മനോഹര ശ്യാമ വര്‍ണം .
നിമിഷങ്ങള്‍ തന്‍ സാന്ത്വനം നല്കുന്നതെന്തിനായ് ,
എന്നെയുണര്‍ത്തുന്ന നിന്‍ മൊഴികള്‍ തന്‍ ശുഭ്ര മേഘങ്ങള്‍ :
ഒരുവേലയൊരു മയില്‍ പീലി അല്ലെങ്കില്‍ നീ ചൂടിയെറിഞ്ഞൊരു പുഷ്പം ;
ഇവയൊഴികെ ഞാനൊന്നോം കണ്ടതില്ല …

എന്തെ നീയിനിയും എന്നെയറിഞ്ഞില്ലെന്നു

മനസ്സു കേഴുമ്പോള്‍ നീ മെല്ലെ ചൊല്ലി :

“ നിന്നില്‍ നിന്നെന്നു പിരിഞ്ഞു ഞാന്‍ …
വീഥിയില്‍ നീ കണ്ടതെല്ലാം നിനക്കായ്‌ -
ഞാന്‍ ഉപേക്ഷിച്ചു പോന്നവയയിരുന്നു …..
നിന്‍ കൈ വിരലിന്‍ സ്പര്‍ശനം കൊതിച്ചു
നിന്നിലേക്ക്‌ പറന്നതാണ് ഞാനൊരു -
പൊന്മയില്‍ പീലി തന്‍ വര്‍ണ്ണമായി .
ഇന്നിവിടെയീ ദ്വാരകയിലും ഞാന്‍ നിന്‍
നെടു വീര്‍പ്പിന്‍ ഊഷ്മളതയറിയുനനു ;
നിന്‍ കഴല്‍ തൊടും മയില്‍ പീലിയില്‍ ”
വീണ്ടും കാലമെത്രയോ കടന്നുപോയി ……
നീ ചൂടിയെറിഞ്ഞ മന്ദാരങ്ങള്‍ മണ്ണോടലിഞ്ഞു ചേരുന്നു …..

* * *

അതെയിന്നു ഞാന്‍ അറിയുന്നു , എന്‍ മിഴിനീരിലലിയാത്ത കണ്ണ -
നൊരുനാളും എന്നെയറിഞ്ഞിരിക്കില്ല ….
ഞാന്‍ കേട്ടതൊന്നും നിന്‍ മൊഴികളല്ല ;
അവയൊരു പക്ഷെ എന്റെ തപ്ത മനസിന്റെ
മൂക സ്വപ്നങ്ങളായിരിക്കും .
ആരുമറിയാത്ത ……..
നീയുമറിയാത്ത സ്വപ്‌നങ്ങള്‍ :
അവതന്‍ സാന്ത്വനങ്ങള്‍ ഇനിയെത്രനാള്‍ ….

2 comments:

sameer said...

vry niccccccc

Priya said...

ee kavitha class romil erunnu vayichathu naan orkunund...
:)